മലയോര സമരപ്രചാരണയാത്രയ്ക്ക് മണ്ണാർക്കാട്ട് സ്വീകരണം 30ന്
1495429
Wednesday, January 15, 2025 6:51 AM IST
പാലക്കാട്: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാനസമിതി നടത്തുന്ന മലയോര സമരപ്രചരണയാത്രക്ക് 30 ന് മണ്ണാർക്കാട്ട് സ്വീകരണം നൽകും. വനംനിയമ ഭേദഗതിബിൽ പിൻവലിക്കുക, വന്യമൃഗ ആക്രമണത്തിൽനിന്ന് കർഷകരേയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കുക, ബഫർസോണ്‍ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള യുഡിഎഫ് ജില്ലാ നേതൃയോഗം 18ന് രാവിലെ 10.30 ക്ക് മണ്ണാർക്കാട് കോണ്‍ഗ്രസ് ഓഫീസിൽ ചേരും.
വി.കെ. ശ്രീകണ്ഠൻ എംപി, എൻ. ഷംസുദ്ദീൻ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, സിഎഎംഎ കരീം, കളത്തിൽ അബ്ദുള്ള എന്നിവർ പങ്കെടുക്കുമെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കണ്‍വീനർ പി. ബാലഗോപാൽ എന്നിവർ അറിയിച്ചു.