യുവക്ഷേത്ര കോളജിലെ വൃക്ഷങ്ങളുടെ വിവരശേഖരണവും സെമിനാറും
1495433
Wednesday, January 15, 2025 6:51 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷങ്ങളുടെ വിവരശേഖരണവും സെമിനാറും പീച്ചി കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ റവ.ഡോ. മാത്യൂ ജോർജ് വാഴയിൽ അധ്യക്ഷനായിരുന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം. മിഥുൻ ആശംസകളർപ്പിച്ചു. പിജി ജ്യോഗ്രഫി വിദ്യാർഥി സായി കൃഷ്ണൻ സ്വാഗതവും വോളന്റിയർ എ. അശ്വതി നന്ദിയും പറഞ്ഞു. തുടർന്ന് പാലക്കാട് ജില്ലയുടെ കാർഷിക വികസന ശാസ്ത്രവും പ്ലാന്റേഷൻ മാതൃകയും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ഡോ. ശ്യാം വിശ്വനാഥ് ക്ലാസെടുത്തു. എൻഎസ്എസ് വോളന്റിയർമാർ കാമ്പസിലെ വിവിധ വൃക്ഷങ്ങളുടെ വിവരശേഖരണവും നടത്തി.