നീതി മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബ് ഉദ്ഘാടനം
1495420
Wednesday, January 15, 2025 6:51 AM IST
ആലത്തൂർ: ആലത്തൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ, നീതി മെഡിക്കൽ ലാബ് എന്നിവയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി. രാജൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കെ.ഡി. പ്രസേനൻ എംഎൽഎ ആദ്യ വില്പന ബാങ്ക് മുൻ പ്രസിഡന്റ് പി.കെ. മോഹനന് നൽകി നിർവഹിച്ചു.
ബാങ്ക് സെക്രട്ടറി പി. ഷാമിനി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, മേലാർകോട് പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, വാർഡ് മെംബർ രമ രാജശേഖരൻ, അസിസ്റ്റന്റ് രജിസ്ട്രാർ പി.ഡി. അനിൽകുമാർ, സി. ഭവദാസൻ, പള്ളത്ത് സോമൻ, എൻ. അമീർ, കമാലുദ്ദീൻ, ആർ. വിനോദ്, എസ്. ആസാദ് എന്നിവർ പ്രസംഗിച്ചു.