കല്ലിങ്കൽപ്പാടത്ത് സംഘടിപ്പിച്ച സംസ്ഥാനതല ചെസ് മത്സരത്തിൽ പങ്കെടുത്തതു 410 പേർ
1493553
Wednesday, January 8, 2025 7:19 AM IST
വടക്കഞ്ചേരി: കല്ലിങ്കൽപ്പാടം യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കല്ലിങ്കൽപ്പാടം വായനശാലയും സംയുക്തമായി ഓൾ കേരള ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. നാല് കാറ്റഗറിയിലായി നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി 410 പേർ പങ്കെടുത്തു. മത്സരങ്ങളുടെ സമാപന പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ അധ്യക്ഷത വഹിച്ചു.
ക്ലബ് സെക്രട്ടറി കെ.ആർ. മുരളി, പി. കുമാരൻ, വായനശാല സെക്രട്ടറി സി.ടി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. അബ്ദുൾ റഷീദ്, ടി.ആർ. സുമേഷ്, ഗ്രീഷ്മ പ്രമേഷ്, സുമ സുരേഷ്, ജെ.പി. കല്ലിങ്കൽപ്പാടം, സുനിൽ പാപ്പച്ചൻ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് കാഷ് പ്രൈസും മൊമെന്റോയും വിതരണം ചെയ്തു.