മംഗലംഡാം ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം നാളെ
1493539
Wednesday, January 8, 2025 7:19 AM IST
മംഗലംഡാം: മംഗലംഡാം ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിന്റെ അറുപത്തിരണ്ടാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നാളെ നടക്കും.
വൈകീട്ട് നാലരയ്ക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനം പാലക്കാട് സെറാഫിക് പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ എഫ്സിസി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് ഡിനോയ് കോമ്പാറ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എംപി വിശിഷ്ടാതിഥിയാകും. ഫൊറോന വികാരി ഫാ. സുമേഷ് നാൽപതാംകളം അനുഗ്രഹപ്രഭാഷണം നടത്തും.
പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ ആമുഖപ്രസംഗം നടത്തും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോം റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എച്ച്. സെയ്താലി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.എസ്. ഷാനവാസ്, ലൂർദ്മാതാ സ്പോർട്സ് ക്ലബ് സെക്രട്ടറി ഐ. സിദിക്, എംപിടിഎ പ്രസിഡന്റ് റൂബി സെബി, സ്റ്റാഫ് പ്രതിനിധി പി.എഫ്. സ്മിത, ഹൈസ്കൂൾ ലീഡർ എസ്. സാന്ദ്ര, ഹയർസെക്കൻഡറി വിഭാഗം ലീഡർ ലിയോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
സമ്മാനദാനം, ലൂർദ് മാതാ ക്വയറിന്റെ യാത്രാമംഗളവും കുട്ടികളുടെ വർണാഭമായ കലാപരിപാടികളും അരങ്ങേറും. സിസ്റ്റർ നിർമല, ടി.എ. ഡാലി, വി.എഫ്. ജോളി എന്നീ അധ്യാപകരാണ് വിരമിക്കുന്നത്.