നാട്ടറിവുകൾക്കു തുടക്കംകുറിച്ചു
1493554
Wednesday, January 8, 2025 7:19 AM IST
ഷൊർണൂർ: മുണ്ടക്കോട്ടുകുറുശി വള്ളുവനാട് സ്കൂളിൽ നാട്ടറിവുകളുടെ ഉദ്ഘാടനം സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു അധ്യക്ഷനായി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സുനന്ദ, സ്കൂൾ പ്രിൻസിപ്പൽ സൗമ്യ വികാസ്, സ്കൂൾ ചെയർപേഴ്സൺ രാധിക പ്രകാശ്, അഡ്മിനിസ്ട്രേറ്റർ പ്രീത രാജേഷ്, പിടിഎ പ്രസിഡന്റ് വൃന്ദ രവികുമാർ, വൈസ് പ്രിൻസിപ്പൽ സബിതരാജ് പ്രസംഗിച്ചു. ഗ്രാമീണ കലകളെയും നാടൻ കലാരൂപങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന നാട്ടറിവുകൾ എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.