കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ക്യാന്പ്
1493125
Tuesday, January 7, 2025 1:32 AM IST
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് സ്കൂൾതല ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ.നാരായണൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പാലക്കാട് സൗത്ത് സ്റ്റേഷൻ സിഐ ആദംഖാൻ, സ്കൂൾ പ്രിൻസിപ്പൽ ജീജമോൾ, ഹെഡ്മിസ്ട്രസ് യു. ലിസി, ഡ്രിൽ ഇൻസ്ട്രക്ടർ ചന്ദ്രൻ, സിപിഒമാരായ കെ.ബി. ജ്യോതി, വി. ജിഷ, പിടിഎ പ്രസിഡന്റ് വി. പ്രീതി എന്നിവർ പങ്കെടുത്തു.
കെബിഎസ് അക്കാദമി ചെയർമാൻ എസ്. ശ്രീജിത്ത് നേതൃത്വപാടവത്തെക്കുറിച്ച് ക്ലാസെടുത്തു. ജില്ലാ അഗ്നിശമനസേനാ വിഭാഗം, കണ്ണാടി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ബോധവത്കരണ ക്ലാസുമുണ്ടായിരുന്നു.
അച്യുത് അശോക് ഐപിഎസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.