കോയന്പത്തൂർ ജില്ലയിൽ 31,85,594 വോട്ടർമാർ
1493124
Tuesday, January 7, 2025 1:32 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ അന്തിമ വോട്ടർപട്ടിക ജില്ലാ കളക്ടർ ക്രാന്തികുമാർ ഇന്നലെ പുറത്തിറക്കി. ഇതനുസരിച്ച് ജില്ലയിൽ ആകെ 31,85,594 വോട്ടർമാരാണുള്ളത്. 15,58,678 പുരുഷ വോട്ടർമാരും 16,26,259 സ്ത്രീ വോട്ടർമാരും 657 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പട്ടികയിൽ പേരുചേർക്കൽ, ഒഴിവാക്കൽ, തിരുത്തൽ എന്നിവയ്ക്കു എല്ലാ വോട്ടർ രജിസ്ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് വോട്ടർ രജിസ്ട്രേഷൻ ഓഫീസർമാരുടെ ഓഫീസുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്, ആപ് എന്നിവയിലൂടെയും പേരുചേർക്കാമെന്നു അധികൃതർ അറിയിച്ചു.