എംടി അനുസ്മരണവും പുസ്തകപ്രദർശനവും നടത്തി
1493132
Tuesday, January 7, 2025 1:33 AM IST
കല്ലടിക്കോട്: കരിമ്പ ഗവ. ഹയർസക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റേയും, ഫ്രൈഡേ റീഡിംഗ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണവും എംടി പുസ്തകങ്ങളുടെ പ്രദർശനവും നടത്തി. മാധ്യമപ്രവർത്തകൻ മനുഭരത് ഉദ്ഘാടനം നടത്തി. അധ്യാപികയും എഴുത്തുകാരിയുമായ പി.കെ. കവിത എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
എൻഎസ്എസ് ക്യാമ്പ് പത്രത്തിന്റെ പ്രകാശനവും നിർവഹിച്ചു. പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം. അരുൺരാജ്, അധ്യാപിക സി.എൻ. നിർമലാദേവി, കെ.എം. കാവേരി, ആൽവിൻ സിജു, കെ.ആർ. അഞ്ജന , പി. യു. ആനന്ദ്, പി.ജി. ഗഗന, എസ്.ജെ.ഗൗതം തുടങ്ങിയവർ പ്രസംഗിച്ചു.