വീടുകളിലെത്തി പപ്പായ തിന്നുന്ന ആനക്കൂട്ടം വൈറലാകുന്നു
1493543
Wednesday, January 8, 2025 7:19 AM IST
കോയമ്പത്തൂർ: ജില്ലയിൽ പശ്ചിമഘട്ടത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി. ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന ആനക്കൂട്ടങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ നിറയുകയാണ്.
കനുവായിക്കടുത്ത് സോമയംപാളയം പദ്മാവതി നഗർ ഭാഗത്ത് കുഞ്ഞുങ്ങളടക്കം പത്തിലധികം ആനകൾ വീടിനു മുന്നിൽ നട്ടുവളർത്തിയ പപ്പായ തിന്നുന്ന ദൃശ്യമാണ് അടുത്തിടെ വൈറലായത്. വീട്ടുകാർ മുകളിൽ ടെറസിൽനിന്നും മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.