ഒലവക്കോട് സെന്റ് തോമസ് സ്കൂൾ വാർഷികദിനാചരണം 11ന്
1493540
Wednesday, January 8, 2025 7:19 AM IST
ഒലവക്കോട്: സെന്റ് തോമസ് സ്കൂൾ അറുപത്തിയൊന്നാം വാർഷിക ദിനാചരണവും വിരമിക്കുന്നവർക്കു യാത്രയയപ്പും 11ന്. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന ചടങ്ങ് റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേരിയൻ പ്രോവിൻസ് പ്രൊവിൻഷ്യാൾ സിസ്റ്റർ വത്സ തെരേസ് അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായിരിക്കും. ഹേമാംബികനഗർ പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ് മാഗസിൻ പ്രകാശനം നിർവഹിക്കും.
സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരി ഫാ. ജോസ് അങ്ങേവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. സർവീസിൽനിന്നും വിരമിക്കുന്നവരെ ലോക്കൽ മാനേജർ സിസ്റ്റർ ആനി പോൾ ആദരിക്കും. പിടിഎ പ്രസിഡന്റ് സനൽ ആന്റോ പ്രസംഗിക്കും. പ്രിൻസിപ്പൽ സിസ്റ്റർ ലീമ റോസ് സ്വാഗതവും മിനി നെൽസണ്‍ നന്ദി പറയും.