ആരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങി
1493133
Tuesday, January 7, 2025 1:33 AM IST
ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭാ ഭരണസമിതിയുടെ വാഗ്ദാനങ്ങളിലൊന്നായ പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി നഗര ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. നഗരസഭയിൽ തത്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെയാണ് അണിക്കോടും ആരോഗ്യകേന്ദ്രം ആരംഭിച്ചത്.
ഉച്ചയ്ക്ക് ഒന്നു മുതൽ വൈകുന്നേരം ഏഴുവരെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. മരുന്നും ചികിത്സയും സൗജന്യമായാണ് നൽകുന്നത്. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത, വൈസ് ചെയർമാൻ എം. ശിവകുമാർ, ഓമന കണ്ണൻകുട്ടി, കെ. ശ്രീജ, കെ. സുമതി മുഹമ്മദ് സലീം, ഡോ. സാന്ദ്ര, ഡോ. അനിൽകുമാർ, എ. നൗഷാദ് പ്രസംഗിച്ചു.