വലിച്ചെറിയൽ വിരുദ്ധവാരം കാന്പയിൻ ജില്ലാതല ഉദ്ഘാടനം
1493555
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരം കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ചടങ്ങിൽ മരുതറോഡ് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെന്പർ അബുതാഹിർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സൈതലവി, അസിസ്റ്റന്റ് ഡയറക്ടർ ഹമീദ ജലീസ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സി. ദീപ, അസിസ്റ്റന്റ് സെക്രട്ടറി അസ്സൻ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം സജ്ജമായി വരുന്പോഴും പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണതയെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലാണ് ഈ കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷൻ, രാഷ്ട്രീയ മത സംഘടനകൾ, യുവജന കൂട്ടായ്മകൾ തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് കാന്പയിൻ പ്രവർത്തനം. സ്കൂൾ, കോളജ് തലങ്ങളിൽ എൻഎസ്എസ്, എൻസിസി, ഭൂമിത്രസേന ക്ലബ്ബുകൾ, ടൂറിസം ക്ലബ്ബുകൾ, സ്കൗട്സ് ആന്റ് ഗൈഡ്സ്, സാമൂഹ്യ സന്നദ്ധസേന വോളന്റിയർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് കാന്പയിൻ.