അട്ടപ്പാടി സ്വദേശി പാഞ്ചന്‍ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ
1493548
Wednesday, January 8, 2025 7:19 AM IST
അഗളി: വനസംരക്ഷണത്തിൽ സ്തുത്യർഹസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിനു അട്ടപ്പാടി സ്വദേശി പാഞ്ചൻ അർഹനായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. 2023ലെ പട്ടികയിലാണ് പാഞ്ചൻ ഇടംനേടിയത്.
2019 മുതൽ 2022 വരെയുള്ള കാലഘട്ടങ്ങളിലെ സേവനമാണ് പഞ്ചനെ അവാർഡിലേക്ക് നയിച്ചത്. അട്ടപ്പാടി മന്തിമല ഊരിൽ നഞ്ചൻ -മുരുകി ദമ്പതികളുടെ മകനായ പാഞ്ചൻ 2003 ൽ ഫോറസ്റ്റ് ഗാർഡായാണ് വനംവകുപ്പിൽ എത്തുന്നത്. 2017 ൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസറായി.
സോഷ്യൽ ഫോറസ്ട്രി പാലക്കാട് അഗളി റേഞ്ചിൽ ജോലിചെയ്തുവരികയാണിപ്പോൾ. താഴെമുള്ളി ഊരിലെ മരുതിയാണ് ഭാര്യ. പെരിന്തൽമണ്ണ സിവിൽ സ്റ്റേഷനിൽ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് ആണ്. വിദ്യാർഥികളായ മൂന്നു മക്കളുണ്ട്.