എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം
1493541
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ടോപ് ഇൻ ടൗൺ ഹാളിൽ എസ്ബിഐ പാലക്കാട് റീജണൽ മാനേജർ ടി.എം. മനോജ് ഉദ്ഘാടനം ചെയ്തു. എസ്ബിഐ പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പുല്ലഞ്ചേരി, ജില്ലാ സെക്രട്ടറി എസ്. ബാലകൃഷ്ണൻ, ട്രഷറർ കെ. ശിവദാസൻ, ആർ. വിശ്വനാഥൻ, അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ, പ്രസിഡന്റ് മുരളീധരൻ പി. നായർ, പി. അച്യുതനുണ്ണി, രാമകൃഷ്ണൻ കുട്ടിനാത്ത് എന്നിവർ പ്രസംഗിച്ചു.
ബാങ്കുകളിൽ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, സ്പെഷൽ അലവൻസ് പെൻഷനുകൂടി കണക്കാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.