കാലിക്കട്ട് സർവകലാശാല എ- സോൺ കലോത്സവം 28 മുതൽ മണ്ണാർക്കാട്ട്; സ്വാഗതസംഘമായി
1493122
Tuesday, January 7, 2025 1:32 AM IST
മണ്ണാർക്കാട്: കാലിക്കട്ട് സർവകലാശാല എ- സോൺ കലോത്സവം 28 മുതൽ ഫെബ്രുവരി ഒന്നുവരെ മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും.
ജില്ലയിലെ കോളജുകളിലെ രണ്ടായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ സ്വാഗതസംഘം കഴിഞ്ഞ ദിവസം നജാത്ത് കോളജിൽ രൂപീകരിച്ചു.
കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി വി.കെ. ശ്രീകണ്ഠൻ എംപി, ചെയർമാനായി എൻ. ഷംസുദീൻ എംഎൽഎ, വർക്കിംഗ് ചെയർമാനായി മണ്ണാർക്കാട് നജാത്ത് കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദാലി, ജനറൽ കൺവീനറായി കാലിക്കട്ട് സർവ്വകലാശാല വിദ്യാർഥി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അഭിനന്ദ്, ട്രഷറർ സി. മുഹമ്മദ് ബഷീർ എന്നിവരെ തെരെഞ്ഞെടുത്തു.
സ്വാഗതസംഘം കൺവൻഷൻ ഉദ്ഘാടനം എൻ. ഷംസുദ്ധീൻ എംഎൽഎ നിർവഹിച്ചു.
കോളജ് വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് അസ്ലം അധ്യക്ഷനായി.