ആലത്തൂരിലെ അങ്കണവാടികൾക്ക് സ്നേഹക്കിടക്കകൾ നൽകി
1492889
Monday, January 6, 2025 1:41 AM IST
ആലത്തൂർ: നിയോജക മണ്ഡലത്തിലെ അങ്കണവാടികൾക്ക് കെ.ഡി. പ്രസേനൻ എംഎൽഎയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപെടുത്തി സ്നേഹക്കിടക്കകൾ വിതരണം ചെയ്തു. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, കെ.എൽ. രമേഷ്, ടി .വത്സല, ജില്ലാ വനിത ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ, ആലത്തൂർ സിഡിപിഒ ടി. ബിന്ദു എന്നിവർ പ്രസംഗിച്ചു.