വ്യാപാരി വ്യവസായി സമിതി പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1493542
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസ് മേട്ടുപ്പാളയം സ്ട്രീറ്റിലെ മണ്ണാർക്കാട്ട് ബിൽഡിംഗിൽ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി. മനോജ് അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി എ. അബ്ദുൽ അസീസ്, ഏരിയ പ്രസിഡന്റ് എ. പത്മനാഭൻ, സിപിഎം നേതാക്കളായ ടി.കെ. നൗഷാദ്, കെ. കൃഷ്ണൻകുട്ടി, അജിത്ത്സക്കറിയ, വി.സുരേഷ് കുമാർ പ്രസംഗിച്ചു.