ബൈക്കിടിച്ച് വയോധികൻ മരിച്ചു
1493318
Tuesday, January 7, 2025 11:45 PM IST
വണ്ടിത്താവളം: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് അജ്ഞാതൻ ജില്ലാ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. വണ്ടിത്താവളം അയ്യപ്പൻ കാവിൽ തിങ്കളാഴ്ചയാണ് അപകടം.
ഉടൻ പരിക്കേറ്റയാളെ താലുക്ക് ആശു പത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മരിച്ച വയോധികനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.