മേഴ്സി കോളജിൽ ടെക്ഫെസ്റ്റ് നാളെ മുതൽ
1493558
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: മേഴ്സി കോളജിലെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം കോളജ് വിദ്യാർഥികൾക്കായി എല്ലാവർഷവും സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റ് 9, 10 തിയതികളിൽ നടത്തും. വിദ്യാർഥികളുടെ സാങ്കേതിക ആശയവിനിമയവും സംഘടനാശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ മേഴ്സി കോളജിലെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം തുടർച്ചയായി 9 ാം വർഷമാണ് ടെക്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ആധുനിക കാലഘട്ടത്തിലെ നൂതനസാങ്കേതികവിദ്യകളിലധിഷ്ഠിതമായി വിദ്യാർഥികളുടെ ബൗദ്ധികവും സർഗാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വിവിധ മത്സരങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ടെക്ഫെസ്റ്റിന്റെ ആദ്യദിനത്തിൽ റോബോട്ട് റേസ്, ബിജിഎംഐ ചാന്പ്യൻഷിപ്പ്, ഡീബഗ്ഗിംഗ്, ഫോട്ടോഗ്രഫി, ട്രഷർ ഹണ്ട് എന്നീ മത്സരങ്ങളും രണ്ടാംദിനത്തിൽ മെമ്മറി ടെസ്റ്റ്, ഐഡിയ പ്രസന്റേഷൻ, സ്പോട്ട് കൊറിയോഗ്രാഫി, ഗ്രൂപ്പ് ഡാൻസ്, റീൽസ് മേക്കിംഗ് എന്നീ മത്സരങ്ങളും ഉണ്ടാകും.
എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് കാഷ് പ്രൈസും സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കോളജിന് ഓവറോൾ ട്രോഫി നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ കോളജ് ഐഡി കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9037413573.