പിരായിരി സ്കൂൾ ശതവാർഷികാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
1493120
Tuesday, January 7, 2025 1:32 AM IST
പിരായിരി: പിരായിരി ഗവ. എൽപി സ്കൂൾ നൂറാംവാർഷികാഘോഷ സ്വാഗതസംഘം രൂപീകരണ യോഗം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഷറീന ബഷീർ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇഖ്ബാൽ, പഞ്ചായത്തംഗങ്ങളായ സഫിയ, രാജമ്മ, ഷമീർ, രമ ചിദംബരം, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ. സീതാലക്ഷമി, സ്റ്റാഫ് സെക്രട്ടറി എം.കെ. മുബാറക്, പൂർവവിദ്യാർഥി സംഘടന ചെയർമാൻ സുദർശൻ, ഭാരവാഹികൾ, പിടിഎ പ്രസിഡന്റ് റഷീദ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ കെട്ടിടവും സ്ഥലവും സർക്കാരിനു കൈമാറിയ ഗോപാലമന്ദിരം കുടുംബത്തിലെ മുതിർന്ന അംഗം വേണുഗോപാലിനെ ചടങ്ങിൽ ആദരിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് ഷുഹൈബ് നന്ദി പറഞ്ഞു. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ചെയർമാനും പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഷറീന ബഷീർ വൈസ് ചെയർമാനുമായുള്ള സ്വാഗതസംഘ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.