കൊഴിഞ്ഞാമ്പാറ അത്താണി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിനു തുടക്കം
1492888
Monday, January 6, 2025 1:41 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ അത്താണി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശുപത്രി ചെയർമാൻ സുഭാഷ് മേനോൻ സ്വാഗതം പറഞ്ഞു.
ഡയാലിസിസ് സേവനങ്ങളെക്കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.എൻ. സത്യനാരായണൻ വിശദീകരിച്ചു. മന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
മുൻ എംപി എൻ.എൻ. കൃഷ്ണദാസ്, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ, കൊഴിഞ്ഞാന്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, ഹോസ്പിറ്റൽ ചീഫ് അഡ്മിനിസ്ട്രേറ്റർ ആനന്ദ് സി. മേനോൻ എന്നിവർ പ്രസംഗിച്ചു.
ഡോ. ഗിരിപ്രസാദ് നന്ദി പറഞ്ഞു. ആദ്യഘട്ടമായി അഞ്ച് ഡയാലിസിസ് മെഷിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 30 പേർക്ക് തുടർചികിത്സ നൽകാൻ കഴിയും.
അത്താണി ചാരിറ്റബിൾട്രസ്റ്റുവഴി രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താവിനു ചികിത്സാ ചിലവിൽ 60 ശതമാനവരെ ഇളവ് അനുവദിക്കുമെന്നു അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.