ആലത്തൂർ ഗ്രാമപഞ്ചായത്തിൽ പോഷകസമൃദ്ധി മിഷനു തുടക്കം
1493546
Wednesday, January 8, 2025 7:19 AM IST
ആലത്തൂർ: ഗ്രാമപഞ്ചായത്ത് പോഷകസമൃദ്ധി മിഷൻ ആദ്യഘട്ടത്തിനു തുടക്കം കുറിച്ചു. 70 കിറ്റാണ് 2024-25 സാമ്പത്തിക വർഷത്തിൽ നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ അധ്യക്ഷത വഹിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസനം പദ്ധതിയുടെ ഭാഗമായി വരുന്ന പദ്ധതിയാണ് പോഷകസമൃദ്ധി മിഷൻ. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും, ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
മികച്ച കൃഷിരീതിയിലൂടെ സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക, പോഷകഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകി ജീവിതശൈലി രോഗങ്ങളിൽനിന്നും വിമുക്തി നേടുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.