വ​ട​ക്ക​ഞ്ചേ​രി: ചൂ​ൽ ഉ​ഴി​ഞ്ഞ് ഇ​നി സ്ത്രീ​ക​ൾ ത​ള​രേ​ണ്ട. അ​തി​നും യ​ന്ത്ര​സം​വി​ധാ​ന​മാ​യി. വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഐ​ടി​ഐ ട്രേ​ഡി​ലു​ള്ള എം​എം​വി വി​ദ്യാ​ർ​ഥി​ക​ളാ​ണ് തെ​ങ്ങോ​ല​യി​ൽ നി​ന്നും ഈ​ർ​ക്കി​ലി വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ, വീ​ൽ, ബ്ലേ​ഡ്, ബെ​ൽ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ സം​യോ​ജ​ന​ത്തി​ലാ​ണ് ഈ ​യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. യ​ന്ത്ര​ത്തി​നു​ള്ളി​ൽ ഓ​ല വ​ച്ചു​കൊ​ടു​ത്താ​ൽ സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ ഓ​ല​യും ഈ​ർ​ക്കി​ലി​യും വെ​വ്വേ​റെ​യാ​യി കി​ട്ടും. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചൂ​ൽ​ക്കെ​ട്ടു​ക​ളു​ണ്ടാ​ക്കി​യെ​ടു​ക്കാ​മെ​ന്ന​താ​ണ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. മേ​ശ​പ്പു​റ​ത്ത് വെ​ച്ചോ മ​റ്റോ പ്ര​വ​ർ​ത്തി​പ്പി​ക്കാം. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കു​റ​ഞ്ഞ ചെ​ല​വി​ൽ ചൂ​ൽ നി​ർ​മി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്താ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​രാ​യ ദാ​മോ​ദ​ര​ൻ, കെ.​എം. സാ​ജു, ജോ​ബി​ൻ ജോ​സ്, ജോ​മോ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബി​ൻ​സാ​ബി, അ​ഫ്സ​ൽ, ശ​ര​ത്ത്, സാ​ന്‍റീ​ഷ്, സി.​എ. അ​ബി​ൻ, അ​സ്വാ​ൻ, രോ​ഹി​ത്, രാം​ദാ​സ്, അ​ഭി​ജി​ത്ത്, ടി​നു, ജി​ബി​ൻ, അ​ജ്മ​ൽ എ​ന്നി​വ​രു​ടെ ഒ​രു മാ​സ​ത്തെ പ്ര​യ​ത്ന​മു​ണ്ട് ഈ ​യ​ന്ത്ര സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ.

ഇ​തി​നു​മു​മ്പും ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ൾ പ​ല ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​രാ​യി​ട്ടു​ണ്ട്. പു​തി​യൊ​രു ക​ണ്ടെ​ത്ത​ൽ കൂ​ടി ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​നു ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.