ഗാന്ധിഗ്രാമം റസിഡൻസ് അസോസിയേഷൻ വാർഷികം
1493545
Wednesday, January 8, 2025 7:19 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ഗാന്ധിഗ്രാമം റസിഡൻസ് അസോസിയേഷൻ ഇരുപതാം വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. ആഘോഷ പരിപാടികൾ വടക്കഞ്ചേരി സിഐ കെ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബെന്നി വർഗിസ് അധ്യക്ഷത വഹിച്ചു. സിനിമാ താരം ജെയ്സ് ജോസ് വിശിഷ്ടാഥിതിയായിരുന്നു.
സെക്രട്ടറി പി.കെ. ബാബു, വാർഡ് മെംബർ ദേവദാസ്, കെ.എം. ജലീൽ, കെ.കെ. ജ്യോതികുമാർ ട്രഷറർ ടി.എൻ. രജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ഗ്രാമത്തിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സിനിമാ താരം ജെയ്സ് ജോസ് ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.