സഹകരണ ജനാധിപത്യവേദി താലൂക്ക് കമ്മിറ്റി യോഗം ചേർന്നു
1493552
Wednesday, January 8, 2025 7:19 AM IST
വടക്കഞ്ചേരി: സഹകരണ ജനാധിപത്യവേദി ആലത്തൂർ താലൂക്ക് കമ്മിറ്റി യോഗം ചേർന്നു. വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന യോഗം സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മേഖലയോടുള്ള അവഗണനയ്ക്കും സഹകരണ മേഖലയെ തകർക്കുന്ന തരത്തിൽ നിയമനിർമാണം നടത്തുന്നതിനുമെതിരെ ജില്ലാ സഹകരണ ജനാധിപത്യ വേദി 16 ന് നടത്തുന്ന ജെആർ ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
സഹകരണ ജനാധിപത്യ വേദിയുടെ ആലത്തൂർ താലൂക്ക് കമ്മിറ്റിക്ക് യോഗം രൂപം നൽകി. റെജി കെ. മാത്യു - ചെയർമാൻ, നാരായണൻ, പി.എം.മുരളീധരൻ- വൈസ് ചെയർമാൻമാർ, മാധവൻകുട്ടി - ജനറൽ കൺവീനർ, വി. ചെന്താമരാക്ഷൻ, സി. ജയരാജ്, സതീരത്നം -കൺവീനർമാർ, ഭാസ്കരൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.