കല്ലടിക്കോട് മേരിമാതാ പള്ളിത്തിരുനാളിനു കൊടിയേറി
1492885
Monday, January 6, 2025 1:41 AM IST
കല്ലടിക്കോട്: മേരിമാതാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു കൊടിയേറി. അദിലാബാദ് രൂപതാ വൈദികൻ ഫാ. മനോജ് പൊൻകാട്ടിലാണ് കൊടിയേറ്റിയത്.
തുടർന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരുന്നു. ഇന്നുമുതൽ വെള്ളിയാഴ്്ചവരെ വൈകുന്നേരം നാലിനു ആരാധന, തുടർന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും. ഓരോ ദിവസവും പ്രത്യേക നിയോഗങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 11ന് വൈകുന്നേരം നാലിന് പാലക്കാട് രൂപതാ കരിസ്മാറ്റിക് ഡയറക്ടർ ഫാ. ഡൊമിനിക്ക് ഐപ്പൻപറമ്പിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, ലദീഞ്ഞ്, നൊവേന, ഫാ. ബിജു മുരിങ്ങക്കുടിയിലിന്റെ തിരുനാൾ സന്ദേശം, സ്നേഹ വിരുന്ന് എന്നിവയുണ്ടാകും. തുടർന്ന് നടക്കുന്ന ഇടവകദിനവും മതബോധന ദിനാഘോഷവും പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികളുമുണ്ടാകും.
12ന് വൈകുന്നേരം നാലിനു കാരാകുർശ്ശി പള്ളി വികാരി ഫാ. ജെയ്സൺ കൊള്ളന്നൂരിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, ലദീഞ്ഞ്, നൊവേന, ത്രിത്വമല പള്ളി വികാരി ഫാ. ജോസ് ചെനിയറയുടെ തിരുനeൾ സന്ദേശം, തുടർന്ന് വിശ്വാസപ്രഘോഷണ റാലി.
വികാരി ഫാ. ജോൺ ജോസഫ് ആളൂർ, കൈക്കാരന്മാരായ ബിജു വട്ടുകുളം, രാജേഷ് നടുവത്താനിയിൽ, തിരുനാൾ കൺവീനർമ്മാരായ ജോസ് പതുപ്പള്ളിൽ, സാജു പുത്തൻപുരയിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.