ദേവാലയങ്ങളിൽ തിരുനാളിനു കൊടിയേറി
1492298
Saturday, January 4, 2025 12:17 AM IST
മൈലംപുള്ളി സെന്റ് മേരീസ്
കല്ലടിക്കോട്: മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന് തുടക്കം. കൊടിമരം വെഞ്ചരിപ്പും തിരുനാൾ കൊടിയേറ്റും രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവെയ്ക്കൽ എന്നിവ നടന്നു. ഇന്ന് വൈകുന്നേരം 3.30 ന് പാലക്കാട് മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപറമ്പിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വേലിക്കാട് ഭാഗത്തേക്കും തിരിച്ചും വാദ്യഘോഷത്തോടെ പ്രദക്ഷിണവും 7.30 ന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള എന്നിവയും ഉണ്ടാകും. നാളെ രാവിലെ 10 ന് ഫാ. ഡോൺ തെരുവൻകുന്നേലിന്റെ നേതൃത്വത്തിൽആഘോഷമായ തിരുനാൾ കുർബാന. ഫാ. സീജോ കരിക്കാട്ടിൽ സന്ദേശം നൽകും. ഉച്ചക്ക് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.
വഴിക്കടവ് ഇൻഫന്റ് ജീസസ്
പാലക്കയം: വഴിക്കടവ് ഇൻഫന്റ് ജീസസ് ദേവാലയ തിരുനാളിന് കൊടിയേറി. കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, ദിവ്യബലി എന്നിവയുണ്ടായിരുന്നു.
ഇന്ന് വൈകുന്നേരം 4.30 ന് ഫാ. അഖിൽ കണ്ണമ്പുഴയുടെ കാർമികത്വത്തിലുള്ള കുർബാന, ലദീഞ്ഞ്. തുടർന്ന് 6.30 ന് സിനിമാ പ്രദർശനം. നാളെ വൈകുന്നേരം 4 ന് ഫാ. അൽജോ കുറ്റിക്കാടന്റെ കാർമികത്വത്തിലുള്ള ദിവ്യ ബലി, ഫാ. സെബിൻ ഉറുകുഴിയിലിന്റെ തിരുനാൾ സന്ദേശം, തരുപ്പപ്പതി കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, 7 ന് കലാസന്ധ്യ എന്നിവ ഉണ്ടാകും.
കരിമ്പ ലിറ്റിൽ ഫ്ലവർ
കല്ലടിക്കോട്: കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുനാളിന് കൊടിയേറി. പൊന്നംകോട് ഫൊറോന വികാരി ഫാ. മാർട്ടിൻ കളമ്പാടൻ കൊടിയേറ്റി. വികാരി ഫാ. അനീഷ് ചെരുപറമ്പിൽ, കൈക്കാരൻമാരായ ആന്റണി കപ്യാങ്കൽ, ബിനോയ് മാത്യു നല്ലൂർ, തിരുനാൾ കൺവീനർ നോബിൾ ആലപ്പാട് എന്നിവർ നേതൃത്വം നൽകി. 12 വരെ 10 ദിവസങ്ങളിലായിട്ടാണ് തിരുനാൾ. 11, 12 തിയതികളിൽ പ്രധാന തിരുനാൾ. വൈകുന്നേരം നാലിന്് ആരാധന. 4.45 ന് പാട്ടുകുർബാന, ലദീഞ്ഞ്, നോവേന, എന്നിവയും ഉണ്ടാകും.
കുറവൻപാടി ഉണ്ണിമിശിഹ
അഗളി: കുറവൻപാടി ഉണ്ണിമല ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾ തുടങ്ങി. ഇന്നലെ വൈകുന്നേരം അഞ്ചിന് നവ വൈദികൻ ഫാ. ഐബിൻ ജോണി പെരുമ്പള്ളിൽ കൊടി ഉയർത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധ കുർബാന, ലദീഞ്ഞ്. തുടർന്ന് മഠം ജംഗ്ഷനിലേക്ക് പ്രദക്ഷിണം. ഇടവക വികാരി ഫാ. ആനന്ദ് അമ്പൂക്കൻ മുഖ്യകാർമികത്വം വഹിക്കും.
നാളെ ഉച്ചകഴിഞ്ഞ് 3 30ന് ആഘോഷമായ തിരുനാൾ കുർബാന. ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് അസിസ്റ്റന്റ് വികാരി ഫാ. സൈമൺ കൊള്ളന്നൂർ കാർമികത്വം വഹിക്കും. തുടർന്ന് കുറവൻപാടി കുരിശടിയിലേക്ക് വാദ്യമേള അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം.
തിങ്കളാഴ്ച രാവിലെ ഏഴിന് മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയോടെ തിരുനാളിന് കൊടിയിറങ്ങും. വികാരി ഫാ. ആനന്ദ് അമ്പൂക്കൻ, കൈക്കാരന്മാരായ മെജോ കൂട്ടുങ്കൽ, സജി കുറ്റിപൂവത്തിങ്കൽ, തിരുനാൾ കൺവീനർമാരായ ഷെറിൻ മാത്യു കോറോത്ത്, രാജു പൂക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.