പാചകവാതകലോറി മറിഞ്ഞ് അപകടം
1492299
Saturday, January 4, 2025 12:17 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പാചകവാതക ലോറി മറിഞ്ഞു. എൽപിജി ചോർന്നത് നിയന്ത്രണവിധേയമാക്കിയതായി പോലീസ് കമ്മീഷണർ ശരവണ സുന്ദർ അറിയിച്ചു.
ഇന്നലെ പുലർച്ചെ 3.15 ഓടെ കൊച്ചിയിൽ നിന്ന് ഗ്യാസ് കയറ്റി വരികയായിരുന്ന ടാങ്കർ അപകടത്തിൽപ്പെടുകയായിരുന്നു. ഈ ഭാഗത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് നിയന്ത്രണ വിധേയമാക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 18 ടൺ എൽപിജി ഗ്യാസാണ് ഈ ടാങ്കർ ട്രക്കിലുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം വഴിതിരിച്ചുവിട്ടു.
നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഗ്യാസ് കമ്പനി എൻജിനീയർമാരും സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്തിന് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ സ്കൂളുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചു. സാധാരണ ബൈപ്പാസ് റോഡിലൂടെയാണ് ട്രക്കുകൾ പോകാറുള്ളത്. ഇന്നലെ ഉപ്പിലിപ്പാളയം മേൽപ്പാലത്തിലൂടെ തിരിഞ്ഞുപോകുകയായിരുന്നു. സംഭവത്തിൽ 80 മുതൽ 100 കിലോഗ്രാം വരെ വാതകചോർച്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.