‘നിയമലംഘനങ്ങൾ റോഡപകടകാരണം’
1492711
Sunday, January 5, 2025 7:01 AM IST
പാലക്കാട്: ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദിനംപ്രതി റോഡപകടങ്ങൾ പെരുകി വരുന്നതായി റാഫ് സംസ്ഥാന പ്രസിഡന്റ്് ഡോ. കെ.എം. അബ്ദു അഭിപ്രായപ്പെട്ടു. അശ്രദ്ധയ്ക്കും അമിത വേഗതക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കലാണിതിന് പരിഹാരമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംഘടിപ്പിച്ച റോഡ് സുരക്ഷാ സമ്മേളനവും വനിതാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സി. ദിലീപ് റോഡു സുരക്ഷ ലഘുലേഖ വനിതാ ഫോറം ജില്ല പ്രസിഡന്റ് ഷംസാദ് ബീഗത്തിന്ന് നൽകി പ്രകാശനം ചെയ്തു. ട്രാഫിക് പോലീസ് ഇൻസ്പെക്ടർ എം, മുരുകൻ ക്ലാസെടുത്തു. ജില്ലാ ജനമൈത്രി കോ-ഓർഡിനേറ്റർ എസ്ഐ. വി. അറുമുഖൻ റോഡ് സുരക്ഷാ സന്ദേശം നൽകി.
റാഫ് ജില്ലാ പ്രസിഡന്റ്് ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ടി.ഐ.കെ. മൊയ്തു, വിജയൻ കൊളത്തായി, ടി. ഗോപിനാഥൻ, വി. അറുമുഖൻ. എസ്. മുത്തുകൃഷ്ണൻ, കെ. നാരായണൻ, എ. മോഹൻദാസ്, ബി. ഇന്ദിരാമ്മ ടീച്ചർ, കെ.ആർ. ചന്ദ്രൻ, കെ. കാദർ മൊയ്തീൻ, കെ.എ. അസീസ് മാസ്റ്റർ, പി. പത്മജ ടീച്ചർ, എ.എൻ. സലിം രാജ്, അമ്മിണി മാധവൻ, എം. രാജഗോപാലൻ മാസ്റ്റർ, ഷംസാദ് ബീഗം പ്രസംഗിച്ചു.