ക്രിസ്മസ്-പുതുവത്സര ആഘോഷം
1492301
Saturday, January 4, 2025 12:17 AM IST
പാലക്കാട്: സ്വപ്നം പാലക്കാട് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. മുഖ്യ അതിഥിയായി മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ പ്രസംഗിച്ചു. പുതുവസ്ത്ര വിതരണോദ്ഘാടനവും നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.
സൊസൈറ്റിയുടെ പ്രസിഡന്റ് ലില്ലി വാഴയിൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരി എൻ.ജി. ജോണ്സണ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂരിലെ കുരിയാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയുടെ സെക്രട്ടറി ഫാ. ജിന്റോ ചിറയത്ത് സന്ദേശം നൽകി. ഫാ. തോമസ് വാഴക്കാല ക്രിസ്മസ് കേക്കിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
രക്ഷാധികാരി എൻ.ജി. ജോണ്‍സനെ ചടങ്ങിൽ പൊന്നാടയും മൊമന്റൊയും നൽകി ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗണ്‍ പ്രസിഡന്റ് എം. അസൻ മുഹമ്മദ് ഹാജി, കെസ് ഫിനാൻസ് ഓഫീസർ സി.കെ. ഷാജു. ഇ.എസ്. സിജു, എൻ.വി. ജോണ്‍, റിസാന ബീഗം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പ്രസാദ് മാണിക് നന്ദി രേഖപ്പെടുത്തി. സമിതി കുടുംബാംഗങ്ങളുടെ സാംസ്കാരിക വേദിയും സമാപനസമ്മേളനവും നടത്തി. അംഗങ്ങൾക്ക് പുതുവത്സരകേക്കും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു.