കൊല്ലങ്കോട് പുലിക്കോട് അയ്യപ്പക്ഷേത്രം ആറാട്ട് ആഘോഷിച്ചു
1492723
Sunday, January 5, 2025 7:01 AM IST
കൊല്ലങ്കോട്: ചരിത്രപ്രധാനമായ കൊല്ലങ്കോട് പുലിക്കോട് അയ്യപ്പക്ഷേത്രം ആറാട്ട് മഹോത്സവം ആഘോഷിച്ചു. ഇന്നലെ പുലർച്ചെ ഗണപതിഹോമം, ഉഷപൂജ, മുതൽ ലക്ഷാർച്ചന, ഉച്ചപൂജ, കളരി കോവിലകത്തുനിന്നും അയ്യപ്പൻക്ഷേത്രത്തിലേക്ക് ആറാട്ട്, ക്ഷേത്രത്തിൽ ദീപാരാധന,പഞ്ചവാദ്യം, ആറാട്ട്കാവിറക്കം, രാത്രി ആലമ്പള്ളം വിഷ്ണുപാദത്തിൽ ആറാടിച്ചതിനുശേഷം കളരി കോവിലകത്തേക്ക് എഴുന്നെള്ളത്ത്, മുതലിയാർകുളം ശ്രീഗണപതിക്ഷേത്രത്തിൽ തിടമ്പിറക്ക് പൂജ നടന്നു.
പുലർച്ചെ മൂന്നിന് മുതലിയാർകുളം ഗണപതി ക്ഷേത്രത്തിൽനിന്നും അയ്യപ്പൻ ക്ഷേത്രത്തിലേക്ക് ഏഴുന്നെ ള്ളിപ്പ്, പഞ്ചവാദ്യം, 4.15 ന് പഞ്ചവാദ്യം, പാണ്ടിമേളം അകമ്പടിയിൽ എഴുന്നെള്ളിപ്പ്, 5 ന് കുളത്തേരിനു ശേഷം ദീപാരാധന. ഉത്സവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പേർഎത്തിയിരുന്നു.