കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വാഴകൾ നശിപ്പിച്ചു
1492713
Sunday, January 5, 2025 7:01 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിനടുത്ത് വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം ടൗണിൽ കയറി വാഴകൾ നശിപ്പിച്ചു. കോയമ്പത്തൂരിലെ വടവള്ളി പോലീസ് സ്റ്റേഷന് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം കയറിയത്്.
വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന വാഴ ഉൾപ്പെടെയുള്ള കൃഷികൾ ആന നശിപ്പിച്ചു. വീടിന് സമീപം ആനകൾ മേയുന്നത് കണ്ട് ഭയന്ന് താമസക്കാർ ടെറസിലേക്ക് കയറി. വാഴ ഉൾപ്പെടെയുള്ള വിളകൾ തിന്നുതീർത്ത് ആനകൾ പോയി. വനംവകുപ്പിനെ അറിയിച്ചിട്ടും സ്ഥലത്തെത്താത്തതിൽ പൊതുജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു.