ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ നാടിനു സമർപ്പിച്ചു
1492720
Sunday, January 5, 2025 7:01 AM IST
മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച ഉമ്മൻ ചാണ്ടി സ്മാരകഹാൾ നാടിനു സമർപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷയായി. എൻ. ഷംസുദ്ദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ ആമുഖഭാഷണവും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറുട്ടി മുഹമ്മദ് അനുസ്മരണ പ്രഭാഷണവും നടത്തി. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി.