മേലാർകോട് സെന്റ് ആന്റണീസ് പള്ളി തിരുനാളിന് ഇന്നു കൊടിയേറും
1492715
Sunday, January 5, 2025 7:01 AM IST
ആലത്തൂർ: മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തിരുനാൾ 5, 6, 7, 8 തീയതികളിൽ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാന, കൊടിയേറ്റ് എന്നിവയ്ക്ക് ഫാ. എബി പൊറത്തൂർ കാർമികനാകും. നാളെ ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ജിബിൻ കണ്ടത്തിൽ കാർമികനാകും. ഫാ.ബിജു കല്ലിങ്കൽ സന്ദേശം നൽകും. തുടർന്ന് അമ്പെഴുന്നള്ളിപ്പ് ഭവനങ്ങളിലേക്ക് നടക്കും. രാത്രി 7 മണിക്ക് കുരിശടിയിൽ ലദീഞ്ഞ്,തുടർന്ന് പള്ളിയിലേക്ക് അമ്പെഴുന്നള്ളിപ്പ് ആശീർവാദം.
പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ഫാ.സൈമൺ കൊള്ളന്നൂർ കാർമികനാകും. ഫാ. സാൻജോ ചിറയത്ത് തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ബുധൻ രാവിലെ 6.30ന് പരേതർക്ക് വേണ്ടിയുള്ള തിരുക്കർമങ്ങളോടെ തിരുനാളിന് സമാപനമാകും. വികാരി ഫാ. സേവ്യർ വളയത്തിൽ, കൈക്കാരന്മാരായ ലൂയീസ് ചിറ്റിലപ്പിള്ളി, തോമസ് ഇമ്മട്ടി, തിരുനാൾ കൺവീനർ അജയ് പതിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.