അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്ന പദ്ധതിക്കു തുടക്കം
1492714
Sunday, January 5, 2025 7:01 AM IST
എലവഞ്ചേരി: ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചാൽ ഉടൻതന്നെ സർട്ടിഫിക്കറ്റ് വീടുകളിൽ എത്തിക്കുന്ന പുതിയ പദ്ധതിക്ക് എലവഞ്ചേരിയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായാണ് ഇത്തരം പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.
ഇപ്പോൾ 13, 1 വാർഡുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ത്. ഇതിൽ വിജയം കണ്ടാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സേവനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് കെ. മണികണ്ഠൻ അറിയിച്ചു. ഗ്രാമീണമേഖലയിലെ നിർധന കുടുംബാംഗങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടാതെ ആവശ്യം നേടാനാവുമെന്നതാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.