സെന്റ് റാഫേൽസ് കത്തീഡ്രൽ താത്കാലിക ദേവാലയകൂദാശ ഇന്ന്
1492724
Sunday, January 5, 2025 7:01 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ താത്കാലിക ദേവാലയത്തിന്റെ കൂദാശ ഇന്നു നടക്കും. രാവിലെ 6.25 ന് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന് താത്കാലികദേവാലയത്തിന്റെ അങ്കണത്തിൽ സ്വീകരണം നൽകും. 6.30 ന് ബിഷപ് ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റെ നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് ദിവ്യബലിയോടുകൂടി ദേവാലയ കൂദാശാശുശ്രൂഷകൾ ആരംഭിക്കും. ദിവ്യബലിക്കുശേഷം തിരുനാൾകൊടിയേറ്റവും സ്നേഹവിരുന്നും ഉണ്ടാകും. ഒന്പതിനും വൈകുന്നേരം 5.30 നും തിരുനാൾ നവനാൾകുർബാനയും നൊവേനയും ഉണ്ടാകുമെന്നും വികാരി ഫാ. ജോഷി പുലിക്കോട്ടിൽ അറിയിച്ചു.