പള്ളിക്കുന്ന്- ചേരിങ്ങൽ റോഡ് നാടിനു സമർപ്പിച്ചു
1492054
Friday, January 3, 2025 1:45 AM IST
മണ്ണാർക്കാട്: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച കുമരംപുത്തൂർ പഞ്ചായത്തിലെ പള്ളിക്കുന്ന് മദ്രസ ചേരിങ്ങൽ റോഡ് എൻ. ഷംസുദ്ദീൻ എംഎൽഎ നാടിനു സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മുസ്തഫ വറോടൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഫൽ തങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, പൊൻപാറ കോയക്കുട്ടി, മമ്മദ് ഹാജി, മുഹമ്മദാലി അൻസാരി, തോമസ്, ബഷീർ കാട്ടിക്കുന്നൻ, അബു വറോടൻ, മുൻ പഞ്ചായത്ത് മെംബർ മുഹമ്മദാലി മണ്ണറോട്ടിൽ, അർസൽ എരേരത്ത്, കാസിം ഹാജി, സുലൈമാൻ ചേരിങ്ങൽ, കുഞ്ഞിമുഹമ്മദ് ചാത്തോളി, ഇല്ല്യാസ്, ഖാദർ മണ്ണറോട്ടിൽ, കബീർ മണ്ണറോട്ടിൽ പ്രസംഗിച്ചു.