ആനയിറങ്ങിയ പുല്ലംപരുതയിൽ പൊന്തക്കാട് വെട്ടിത്തെളിച്ച് വനപാലകർ
1492292
Saturday, January 4, 2025 12:17 AM IST
വടക്കഞ്ചേരി: കണച്ചിപരുത- പാലക്കുഴി റോഡിൽ ആനയിറങ്ങിയ പുല്ലംപരുത വനാതിർത്തിയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പൊന്തക്കാട് വെട്ടിതെളിച്ച് വൃത്തിയാക്കി. പീച്ചി വന്യമൃഗസംരക്ഷണത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു കാടുവെട്ടൽ. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് വനാതിർത്തിയിലേയും സ്വകാര്യതോട്ടങ്ങളിലേയും സോളാർ വേലികൾ തകർത്ത് കാട്ടുകൊമ്പൻ റോഡ് മുറിച്ചുകടന്ന് കൃഷിയിടത്തിൽ എത്തി ഭീതി പരത്തിയത്.