മുതലമട പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചു
1492294
Saturday, January 4, 2025 12:17 AM IST
മുതലമട: 19 ദിവസമായി മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പനാദേവി, വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവർ നടത്തിവന്ന രാപ്പകൽ സത്യഗ്രഹസമരം ഇന്നലെ അവസാനിപ്പിച്ചു . ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ സമരപ്പന്തലിലെത്തി സമരം കോൺഗ്രസ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം എഡിഎം സമരവേദിയിലെത്തി സമര ആവശ്യങ്ങൾ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ അവധിയിലായ സെക്രട്ടറിതസ്തികയിൽ ജീവനക്കാരനെ ഏർപ്പെടു ത്തുകയും ആദിവാസി ക്ഷേമപദ്ധതികൾ കാലോചിതമായി നടപ്പിലാക്കാൻ നടപടിയും ആരംഭിച്ചിരുന്നു. ഇതുകൂടാതെ കളക്ടറുടെ ചേംബറിൽ അടിയന്തരമായി കൂടിക്കാഴ്ചയ്ക്കും നടപടികൾ തുടങ്ങിയതും സമരം അവസാനിപ്പിക്കാൻ കാരണമായെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അറിയിച്ചു.