വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ക്ക​റി​ച്ച​ന്ത എ​ന്നു​കേ​ൾ​ക്കു​മ്പോ​ൾ ന​മ്മ​ൾ ക​രു​തു​ക നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​ർ നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥ​ലം എ​ന്നൊ​ക്കെ​യാ​കും.
എ​ന്നാ​ൽ മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​രി​ന​ടു​ത്ത് പ​ന്ത​പ​റ​മ്പി​ൽ പാ​ത​യോ​ര​ത്ത് ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ച​ന്ത ന​ട​ക്കു​ന്നു​ണ്ട്. ആ​ഴ്ച​ക​ളി​ൽ വ്യാ​ഴാ​ഴ്ച മാ​ത്ര​മേ ഈ ​ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​ന​മു​ള്ളു. വി​ൽ​പ്പ​ന​ക്കാ​ര​നാ​യി ഒ​രാ​ൾ മാ​ത്രം. എ​ന്നാ​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത് ഒ​രു വ​ലി​യ ച​ന്ത​യി​ൽ എ​ത്തു​ന്ന​ത്ര ആ​ളു​ക​ളും.

വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ര​ൻ പാ​ടു​പ്പെ​ട​ണം. പ​ത്തു രൂ​പ​ക്കു മു​ത​ൽ ഒ​രു ക​വ​ർ നി​റ​യെ പ​ച്ച​ക്ക​റി കി​ട്ടും. ത്രാ​സോ മ​റ്റു അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യി​ൽ നി​ന്നും വാ​രി​ക്കോ​രി കൊ​ടു​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ദി​വ​സം അ​തി​രാ​വി​ലെ ച​ന്ത തു​ട​ങ്ങും.

പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളെ​ല്ലാം പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ പി​ന്നെ പ്ര​വാ​ഹ​മാ​ണ്. ക​ച്ച​വ​ട​ക്കാ​ര​ന് ചു​റ്റും ആ​ളു​ക​ൾ നി​റ​യും. നാ​ല​ഞ്ചു മ​ണി​ക്കൂ​ർ ക​ച്ച​വ​ട​ക്കാ​ര​ന് വി​ശ്ര​മ​മി​ല്ല. ഭൂ​രി​ഭാ​ഗ​വും വീ​ട്ട​മ്മ​മാ​ർ.

കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​ച്ച​യോ​ടെ ക​ഴി​യും. അ​തോ​ടെ ച​ന്ത അ​വ​സാ​നി​ക്കും. ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളു​മാ​യി​ട്ടാ​ണ് ക​ച്ച​വ​ട​ക്കാ​ര​ൻ എ​ത്തു​ന്ന​ത്. ഇ​യാ​ൾ വ​രാ​ൻ വൈ​കി​യാ​ൽ അ​മ്മ​മാ​ർ​ക്ക് ടെ​ൻ​ഷ​ൻ കൂ​ടും.​കാ​ര​ണം ഒ​രാ​ഴ്ച​ത്തെ പ​ച്ച​ക്ക​റി​ക​ളെ​ല്ലാം കു​റ​ഞ്ഞ തു​ക​ക്ക് വാ​ങ്ങി സൂ​ക്ഷി​ക്കാ​മെ​ന്ന​താ​ണ് അ​മ്മ​മാ​ർ കാ​ണു​ന്ന ലാ​ഭം. വ​ര​വ് പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ല്പ​ന​യ്ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ൽ കൂ​ടു​ത​ലും. വ​ഴി​യോ​ര ച​ന്ത​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് ക​ണ്ട് മ​റ്റു പ​ല​രും ഇ​വി​ടെ ത​ന്നെ ഇ​ത്ത​രം ക​ച്ച​വ​ടം തു​ട​ങ്ങി​യെ​ങ്കി​ലും അ​തൊ​ന്നും അ​ത്ര വി​ജ​യി​ച്ചി​ല്ല​ത്രെ. സ്വ​ർ​ണം തൂ​ക്കു​ന്നപോ​ലെ പ​ച്ച​ക്ക​റി തൂ​ക്കി​യാ​ൽ ആ​രും തി​രി​ഞ്ഞു നോ​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഒ​രു പ​ച്ച​ക്ക​റി​യി​ൽ നി​ന്നു​ള്ള ന​ഷ്ടം മ​റ്റു പ​ച്ച​ക്ക​റി​ക​ളി​ലൂ​ടെ അ​ഡ്ജ​സ്റ്റ് ചെ​യ്ത് വ​ലി​യ ലാ​ഭ​മി​ല്ലാ​തെ ബി​സി​ന​സ് ന​ട​ത്തി​കൊ​ണ്ടു പോ​കാ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര​നും ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. വ​ഴി​വാ​ണി​ഭ ച​ന്ത പൊ​ടി​പൊ​ടി​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ സ്ഥി​രം ക​ച്ച​വ​ട​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​ണ്ട്.