അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പാലിയേറ്റീവ് പരിശീലന പരിപാടി
1492052
Friday, January 3, 2025 1:45 AM IST
അഗളി: അട്ടപ്പാടി ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ആരോഗ്യ പ്രവർത്തകർക്കായി ഏകദിന പാലിയേറ്റീവ് പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
അട്ടപ്പാടി ട്രൈബൽ ആശുപത്രി മിനി ഒപ്പേരയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. പത്മനാഭൻ അധ്യക്ഷനായി. അട്ടപ്പാടിയിലെ കിടപ്പിലായ മുഴുവൻ രോഗികൾക്കും അംഗപരിമിത സർട്ടിഫിക്കറ്റുകൾ നൽക്കുമെന്നു സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ വർഷം ഷോളയൂർ ഗ്രാമപ്പഞ്ചായത്തിലെ കിടപ്പിലായ മുഴുവൻ രോഗികൾക്കും സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു. കിടപ്പിലയവർക്കുവേണ്ടി ബ്ലോക്ക് പഞ്ചായത്ത് ബൃഹത്തായ പദ്ധതി തയാറാക്കി വരുന്നുണ്ടെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. പിആർഒ ഗഫൂർ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് പാലിയേറ്റീവ് കെയർ കൺവീനർ എം.എ. പ്രവീൺ ക്ലാസെടുത്തു. സ്റ്റാഫ് നഴ്സ് ഗ്ലാഡിസ്, നഴ്സിംഗ് സൂപ്രണ്ട് ടാർജിഎന്നിവർ പ്രസംഗിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, എംഎൽഎസ്പി നഴ്സുമാർ, ആശാ പ്രവർത്തകർ, കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാർ എന്നിവർ ക്ലാസിൽ പങ്കെടുത്തു. പിആർഒ ഗഫൂർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി നന്ദിയും പറഞ്ഞു.