തേനിടുക്ക് പള്ളിയിൽ പെരുന്നാൾ സമാപിച്ചു
1492057
Friday, January 3, 2025 1:45 AM IST
വടക്കഞ്ചേരി: തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സുവർണ ജൂബിലി നിറവിൽ പ്രധാന പെരുന്നാൾ ആഘോഷിച്ചു. തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത മാർ ഡോ. കുര്യാക്കോസ് മോർ ക്ലീമീസിന്റെ പ്രധാന കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
പ്രായം 80 കഴിഞ്ഞവരെ ആദരിക്കൽ, പ്രദക്ഷിണം, ആശീർവാദം, അത്താഴവിരുന്ന് എന്നിവ നടന്നു. ഇന്നലെ രാവിലെ പ്രഭാത പ്രാർഥന, തുടർന്ന് 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രസംഗം, ആദരിക്കൽ, പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ എന്നിവയോടെയാണ് പെരുന്നാളിനു കൊടിയിറങ്ങിയത്.
ഇടവക വികാരി ഫാ. ജേക്കബ് കക്കാട്ടിൽ, ട്രസ്റ്റി സതീഷ് ചാക്കോ ആത്തുങ്ങൽ, സെക്രട്ടറി കെ.ജെ. വർഗീസ് കണ്ടനാലിൽ തുടങ്ങിയവർ നേതൃത്വം നൽകി. വികാരിമാരായ ഫാ. എബ്രഹാം ചക്കാലക്കൽ കോർ എപിസ്കോപ്പ, ഫാ. ഏലിയാസ് കീരിമോളയിൽ, ഫാ. എൽദോപോൾ ചേരാടിയിൽ, പ്രധാന ശുശ്രൂഷകൻ ഞെളിയൻ പറമ്പിൽ പത്രോസ് എന്നിവരെ ആദരിച്ചു.