വൈദ്യുതി ലാഭിക്കൽ വാരാചരണം: ബോധവത്കരണറാലി നടത്തി
1492048
Friday, January 3, 2025 1:45 AM IST
കോയന്പത്തൂർ: തമിഴ്നാട് വൈദ്യുതി ബോർഡിന്റെ വൈദ്യുതിലാഭിക്കൽ വാരാചരണം തുടങ്ങി. ജനങ്ങളെ ബോധവത്കരിക്കാനായി നടത്തിയ റാലി ജില്ലാ കളക്ടർ ക്രാന്തികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
അവിനാശി റോഡ് അണ്ണാ പ്രതിമയ്ക്കു മുന്നിൽ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടറുടെ ഓഫീസിനു സമീപം സമാപിച്ചു. ഇരുനൂറോളം വൈദ്യുതി വകുപ്പ് ജീവനക്കാർ പങ്കെടുത്തു.