പിഎസ്എസ്പിയുടെ നേതൃത്വത്തിൽ തൊഴിൽപരിശീലനം നടത്തി
1491763
Thursday, January 2, 2025 1:14 AM IST
പാലക്കാട്: രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് വനിതാ സ്വയംസഹായ സംഘങ്ങൾക്കായി മണ്ണാർക്കാട് അരപ്പാറയിൽ നടത്തിയ ടൈെലറിംഗ്, ഫാഷൻ ഡിസൈനിംഗ് പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അരപ്പാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ നടത്തിയ ചടങ്ങിൽ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലംകണ്ണി അധ്യക്ഷത വഹിച്ചു.
പൊന്നംകോട് ഫൊറോന വികാരി ഫാ. മാർട്ടിൻ കളന്പാടൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. അരപ്പാറ വാർഡ് മെംബർ രാധ രുക്മിണി, പിഎസ്എസ്പി ജെൻഡർ കോ-ഓർഡിനേറ്റർ അരുണ്‍, ആനിമേറ്റർ വത്സമ്മ എന്നിവർ പ്രസംഗിച്ചു. പരിശീലന ബാച്ചിലെ പഠിതാവായ എലിസബത്ത് നന്ദി പറഞ്ഞു.
23 പേരാണ് 36 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്.