നിർധനകുടുംബങ്ങൾക്കു കാരുണ്യം; വീടുകൾ നിർമിച്ചുനൽകി റിയാസുദീൻ
1492049
Friday, January 3, 2025 1:45 AM IST
മണ്ണാർക്കാട്: നാട്ടിലെ രണ്ടു നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ വീടുകൾ നിർമിച്ചുനൽകി മാതൃകയാകുകയാണ് പ്രവാസി യുവസംരംഭകൻ കോട്ടോപ്പാടം കച്ചേരിപറമ്പ് സ്വദേശി കൂമഞ്ചേരി വീട്ടിൽ മുഹമ്മദ് റിയാസുദ്ദീൻ.
ആയിരം ചതുരശ്ര അടി വിസ്തീർണത്തിൽ കിടപ്പുമുറി, ഡൈനിംഗ് ഹാൾ, കിച്ചൻ, ബാത്ത്റൂം, ടോയ്ലറ്റ്, വരാന്ത എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുൾക്കൊള്ളുന്നതാണ് വീടുകൾ.
രണ്ട് വീടുകൾക്കുമായി ഇരുപത്തഞ്ചുലക്ഷം രൂപയാണ് ചെലവഴിച്ചത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിൽ ബൈത്തു റഹ്മ(കാരുണ്യ ഭവനം) എന്നാണ് വീടുകൾക്ക് നാമകരണം ചെയ്തിരിക്കുന്നത്.
ഇന്നു വൈകുന്നേരം നാലു മണിക്ക് കച്ചേരിപറമ്പിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കുടുംബങ്ങൾക്ക് താക്കോൽ കൈമാറും.