അഗളി അയ്യപ്പക്ഷേത്രത്തിൽ അമ്പതാം വിളക്ക് മഹോത്സവത്തിനു തുടക്കം
1492046
Friday, January 3, 2025 1:45 AM IST
അഗളി: അയ്യപ്പക്ഷേത്രത്തിൽ അമ്പതാം വിളക്ക് മഹോത്സവത്തിനു കൊടി ഉയർന്നു. ക്ഷേത്രം തന്ത്രി യാകാനന്ദനാഥൻ കൊടിയുയർത്തി.
വിളക്കു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പാലക്കൊമ്പ് എഴുന്നള്ളത്ത് നാളെ ഉച്ചകഴിഞ്ഞ് 2ന് ഗൂളിക്കടവ് മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ഗജവീരൻ താലപ്പൊലി തായമ്പക വാദ്യമേള അകമ്പടികളുടെ ആരംഭിച്ചു വൈകുന്നേരം ഏഴിന് ക്ഷേത്രസന്നിധിയിൽ എത്തും.
അഞ്ചുദിവസങ്ങളിലായി വിവിധ കലാപരിപാടികളുടെ നടക്കുന്ന ഉത്സവത്തിനു ഞായറാഴ്ച ആറാട്ടോടെ കൊടിയിറങ്ങും.