കേണൽ നിരഞ്ജൻ അനുസ്മരണം ഇന്ന് എളമ്പുലാശ്ശേരിയൽ
1492047
Friday, January 3, 2025 1:45 AM IST
ശ്രീകൃഷ്ണപുരം: ലെഫ്റ്റനന്റ് കേണൽ നിരഞ്ജൻ അനുസ്മരണം ഇന്ന് എളമ്പുലാശ്ശേരിയൽ നടക്കും. രാവിലെ ഒൻപതിന് നിഞ്ജൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനംചെയ്യും.
കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. പുഷ്പാർച്ചന, നിരഞ്ജൻ സ്മൃതിമണ്ഡപത്തിലേക്ക് മാർച്ച് പാസ്റ്റ് എന്നിവയുമുണ്ടാകും. എളമ്പുലാശ്ശേരി മഹാത്മ ചാരിറ്റബിൾ ആൻഡ് എജുക്കേഷണൽ ട്രസ്റ്റ്, എക്സ് സർവീസ് ലീഗ് കടമ്പഴിപ്പുറം ബ്ലോക്ക് കമ്മിറ്റി എന്നിവ ചേർന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.
വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള എൻസിസി യൂണിറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ, സ്റ്റുഡന്റ് പോലീസ് യൂണിറ്റുകൾ, റെഡ്ക്രോസ് യൂണിറ്റുകൾ, പാലക്കാട് സൈനിക കൂട്ടായ്മ തുടങ്ങിയവർ മാർച്ച് പാസ്റ്റിൽ പങ്കെടുക്കും.
75-ാം വാർഷികം ആഘോഷിക്കുന്ന എളമ്പുലാശ്ശേരി കെഎയുപി സ്കൂളിലും മൂന്നിന് നിരഞ്ജൻ അനുസ്മരണം നടത്തും. സൈനികവിഭാഗം, ചരിത്രവിഭാഗം, തപാൽവകുപ്പ് എന്നിവയുടെ പ്രദർശനവും ഉണ്ടാകും. സൈനിക സ്കൂൾ പ്രവേശനത്തിനായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും നടക്കും.
രാവിലെ 9.30ന് വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്യും. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ അധ്യക്ഷനാകും.