കാരുണ്യസ്പർശവുമായി എക്സൈസ് സ്റ്റാഫ് അസോസിയേഷൻ
1492044
Friday, January 3, 2025 1:45 AM IST
പാലക്കാട്: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുണ്ണാമ്പുത്തറ ശാന്തിനികേതൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി അവശ്യമരുന്നുകളും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.
കാരുണ്യസ്പർശം- 2025 ന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും വിതരണം ചെയ്തു.
മലന്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. മഹേഷ് അധ്യക്ഷത വഹിച്ചു.
ടി.ബി. ഉഷ, എം.എൻ. സുരേഷ് ബാബു, വി.ആർ. സുനിൽകുമാർ, കെ. ചെന്താമര പ്രസംഗിച്ചു.
കഴിഞ്ഞ ഒന്പതുവർഷം തുടർച്ചയായി ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ സംഘടനയുടെ നേതൃത്വത്തിൽനടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനമാണ് കാരുണ്യസ്പർശം.