നഗരം കീഴടക്കി ആയിരത്തോളം സാന്താക്ലോസുമാർ
1489075
Sunday, December 22, 2024 5:36 AM IST
പാലക്കാട്: നഗരത്തെ ആവേശത്തിലാറാടിച്ച് ക്രിസ്മസ് സന്ദേശവുമായി ആയിരത്തോളം സാന്താക്ലോസുമാർ നിരത്തിലിറങ്ങി.
കെസിവൈഎം പാലക്കാട് ഫെറോനയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്ബോൺ മെഗാ കരോളിലാണ് സാന്താക്ലോസുമാർ നഗരം കീഴടക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചരക്ക് പാലക്കാട് രൂപതാ അധ്യക്ഷൻ പീറ്റർ കൊച്ചുപുരയ്ക്കൽ കരോൾ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ടൗൺ നിത്യസഹായ മാതാ പള്ളിയില്നിന്നും ആരംഭിച്ച യാത്ര മിഷൻസ്കൂൾ അങ്കണത്തിൽ സമാപിച്ചു. യാത്രയിലുടനീളം കലാപ്രകടനങ്ങളുമുണ്ടായിരുന്നു.